sndp-
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കുണ്ടറ മുക്കടയിൽ സ്ഥാപിച്ച 30 അടി ഉയരമുള്ള ഗുരുദേവ ചിത്ര കമാനം

കൊല്ലം : എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ചതയദിനാഘോഷത്തിന്റെ ഭാഗമായി കുണ്ടറ മുക്കടയിൽ സ്ഥാപിച്ച 30 അടി ഉയരമുള്ള ഗുരുദേവ ചിത്രകമാനത്തിന്റെ സ്വിച്ചോൺ കുണ്ടറ യുണിയൻ സെക്രട്ടറി അഡ്വ.അനിൽകുമാർ നിർവഹിച്ചു. യൂത്ത് മൂവമെന്റ് ജില്ലാ ചെയർമാൻ സിബു വൈഷ്ണവ് കൗൺസിലർമാരായ അനിൽ കുമാർ, പ്രിൻസ് സത്യൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ജി.പത്മാകരൻ, യുത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കീർത്തി രാജ്, സെക്രട്ടറി സുബിൻ, വൈ.പ്രസിഡന്റ് ആദർശ് , ജോ.സെക്രട്ടറി അഡ്വ.ജിൻസ്, കമ്മറ്റി അംഗങ്ങളായ പ്രവീൺ കെ.രാജൻ, സോജു എന്നിവർ പങ്കെടുത്തു.