sneha-
കാരാളികോണം ഹംദാൻ ഫൗണ്ടേഷൻ ഒരുമയ്ക്കായ് ഒരുമിക്കാം സ്‌നേഹ സംവേദന സംഗമം ഡോ.എം.പി.അബ്ദുൾസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : കാരാളികോണത്തെ ഹംദാൻ ഫൗണ്ടേഷൻ ഗ്രാൻഡ് ഉദ്ഘാടനവും ഹിഫ്‌​ള് കോൺവൊക്കേഷനും തുടക്കമായി. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പതാക ഉയർത്തി. മുഹ്‌​സിൻ കോയ തങ്ങൾ അദ്ധ്യക്ഷനായി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ഇബ്തിദാ പ്രാരംഭ സംഗമത്തിന്റെ ഉദ്ഘാടനം സയ്യിദ് ഒ.എം.എസ്.തങ്ങൾ മേലാറ്റൂർ നിർവഹിച്ചു. സയ്യിദ് മുറാദ് തങ്ങൾ പരവൂർ, ഹദ്‌​യത്തുല്ല തങ്ങൾ,ഖലീൽ റഹ്​മാൻ ബാഖവി, അബ്ദുല്ലാ ബിൻ ശരീഫ് വാഫി ഈരാറ്റുപേട്ട തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നടന്ന 'ഒരുമയ്ക്കായ് ഒരുമിക്കാം'എന്ന സ്‌​നേഹ സംവേദന സംഗമം ഡോ. അബ്ദുൾസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു .
ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹ്​മദ് പരിപാടിയിൽ മുഖ്യാതിഥിയായി. തുടർന്ന് ശാന്തിഗിരി ആശ്രമത്തിന്റെ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌​നം ജ്ഞാന തപസ്വി, ആനിക്കാട് മാർ ഗ്രിഗോറിയാസ് ആശ്രമത്തിലെ ഫാദർ സെവേറിയോസ് എം.തോമസ്, മുനീർ ഹുദവി വിളയിൽ, ഹംദാൻ ചെയർമാൻ ഹാഫിള് അഹ്​മദ് കബീർ ബാഖവി തുടങ്ങിയ പ്രമുഖർ സംസാരിച്ചു. അഡ്വ. സാം കെ. ഡാനിയേൽ, വാളിയോട് ജേക്കബ്, അൻസാർ റഹീം, പി.ജെ.നഹാസ്, എം.ഫിറോസ്, അൻവറുൽ ഇസ് ലാം , ജി.അനിൽ കുമാർ , അഖിൽ രാധാകൃഷ്ണൻ, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സിയാദ് ഹുദവി കാരാട് നന്ദി പറഞ്ഞു.