
ആയൂർ: വയയ്ക്കൽ ഒഴുകുപാറയ്ക്കൽ പണ്ടകശാലയിൽ റെജി ചാക്കോയുടെ ഭാര്യയും ഉമ്മന്നൂർ ലീന ഭവനിൽ വർഗീസിന്റെയും അമ്മിണിക്കുട്ടിയുടെയും മകളുമായ ലിനി വർഗ്ഗീസ് (43) നിര്യാതയായി. സൗദി അറേബ്യയിലെ അബ്ബഹ അസീർ റീജിയനിൽ ദഹറാൻ അൽ ജനൂബ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. സംസ്കാരം പിന്നീട്. മക്കൾ: കൃപ റെജി, ദയ റെജി.