അഞ്ചൽ: അഞ്ചൽ മുക്കട ജംഗ്‌ഷനിലുള്ള ഫാൻസി വേൾഡ് എന്ന സ്ഥാപനത്തിൽ മോഷണം നടത്തിയയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ആലഞ്ചേരി വാഴവിളപുരത്തെ വീട്ടിൽ ജാനി യെയാണ് അറസ്റ്റ് ചെയ്തത്. 29 ന് രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ ഷട്ടറിന്റെ അടിവശത്തുള്ള ഗ്ലാസ് തകർത്താണ് കടയ്ക്കുള്ളിൽ പ്രവേശിച്ചത്. കടയിൽ മേശയിൽ സൂക്ഷിച്ചിരുന്ന എൺപത്തിഏഴായിരം രൂപയാണ് മോഷ്ടിച്ചത്.