കൊല്ലം: കുട്ടുകാർക്കോപ്പം കായലിൽ നീന്താനിറങ്ങിയ യുവാവിനെ കാണാതായി. മതിലിൽ ഇരട്ട തെങ്ങിൽ വീട്ടിൽ ശ്യാം ശങ്കർനെയാണ് (24) കാണാതായത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. തേവള്ളിയിലെ സ്വകാര്യ ഹോട്ടലിന് സമീപത്തെ കായൽവാരത്ത് സുഹൃത്തുക്കൾക്കൊപ്പം ശ്യാം ശങ്കർ നീന്താനിറങ്ങുകയായിരുന്നു. ഇരുകരകളിലേയ്ക്കും നീന്തി കൊണ്ടിരിക്കെ ശ്യാം ശങ്കർ കായലിൽ മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിവരം പൊലീസിലും അഗ്‌നി രക്ഷസേനയിലും അറിയിക്കുകയായിരുന്നു. കടപ്പാക്കടയിൽ നിന്ന് സ്‌ക്കൂബ ടീം എത്തി രാത്രി വരെ തെരച്ചിൽ നടത്തിയങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കും.