തൃപ്രയാർ: അദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന രാമചന്ദ്രൻ വടക്കേടത്തിന്റെ പത്താം ചരമവാർഷികം 12ന് നടക്കും. നാട്ടികയിലെ ജന്മവീട്ടിൽ ഉച്ചതിരിഞ്ഞ് രണ്ടിന് നടക്കുന്ന അനുസ്മരണം സംവിധായകൻ അത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ വടക്കേടത്തിന്റെ ചൂടും വെളിച്ചവും എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും. ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷ സോണിയ ഗിരി പുസ്തകം എറ്റുവാങ്ങും. ഡോ. പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷനാകും. തുടർന്ന് ബാലചന്ദൻ വടക്കേടത്തിന്റെ എന്റെ അഴീക്കോട് ലേഖനങ്ങൾ എന്ന ഗ്രന്ഥം നോവലിസ്റ്റ് കെ. രഘുനാഥൻ പ്രകാശനം ചെയ്യും. എൻ. ശ്രീകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങും.