platoon-

തൃശൂർ: പ്ലാറ്റൂൺ തൃശൂരിന്റെ, മികച്ച പത്രപ്രവർത്തകനുള്ള പുരസ്‌കാരം കേരളകൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങിലിന് മന്ത്രി കെ.രാജൻ നൽകി. കൊവിഡിന് ആയുർവേദ ചികിത്സയ്ക്കുളള അനുമതി ലഭ്യമാക്കാൻ വഴിതെളിച്ചതടക്കമുള്ള ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ പരിഗണിച്ചായിരുന്നു 10,000 രൂപയും മെമന്റോയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം. ഭിന്നശേഷിക്കാരിലെ കലാകായിക വാസനകളെ മുഖ്യധാരയിലെത്തിച്ചതിന് മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഫാദർ സോളമനും നൽകി. പ്ലാറ്റൂൺ പ്രസിഡന്റ് പി.ബി.സന്തോഷ് അദ്ധ്യക്ഷനായി. സിനിമാസംവിധായകൻ എം.വി.ജീവൻ, അഞ്ചേരി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് സി.കെ.സുനിത, പി.ടി.എ പ്രസിഡന്റ് ജീവൻ കുമാർ, പ്‌ളാറ്റൂൺ കൺവീനർ സോജൻ പി.ജോൺ, സെക്രട്ടറി ഷാജു ഡേവിസ് എന്നിവർ പ്രസംഗിച്ചു.