suresh-

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​ത​ട്ടി​പ്പി​നി​ര​യാ​യ​ ​വൃ​ക്ക​ ​രോ​ഗി​ ​ജോ​സ​ഫി​ന്റെ​യും​ ​സെ​റി​ബ്ര​ൽ​ ​പ​ൾ​സി​ ​രോ​ഗം​ ​ബാ​ധി​ച്ച​ ​മ​ക്ക​ളു​ടെ​യും​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​പ്രഖ്യാപിച്ച ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ഉടൻ നൽകുമെന്ന് ന​ട​ൻ​ ​സു​രേ​ഷ് ​ഗോ​പി​ ​ പറഞ്ഞു.​ ​ഇ​ന്ന​ലെ​ ​ജോ​സ​ഫി​ന്റെ​ ​വീ​ട് ​സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ​സു​രേ​ഷ്ഗോ​പി​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​
ത​ട്ടി​പ്പി​നി​ര​യാ​യി​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​ ​കി​ട്ടാ​തെ​ ​മ​രി​ച്ച​ ​ഫി​ലോ​മി​ന​യു​ടെ​ ​വീ​ട് ​സ​ന്ദ​ർ​ശി​ച്ച് ​ഭ​ർ​ത്താ​വ് ​ദേ​വ​സി​യേ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​യും​ ​ആ​ശ്വ​സി​പ്പി​ച്ചു.​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​വൈ​കി​യാ​ണ് ​സു​രേ​ഷ് ​ഗോ​പി​ ​ര​ണ്ട് ​വീ​ടു​ക​ളി​ലു​മെ​ത്തി​യ​ത്.
സെ​റി​ബ്ര​ൽ​ ​പ​ൾ​സി​ ​ബാ​ധി​ച്ച​ ​ര​ണ്ട് ​മ​ക്ക​ളു​ടെ​ ​ചി​കി​ത്സ​യ്ക്ക് ​ബാ​ങ്ക് ​പ​ണം​ ​ന​ൽ​കി​യി​ല്ലെ​ന്ന് ​ജോ​സ​ഫ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ്ര​തി​ക​രി​ച്ചി​രു​ന്നു.​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​കെ.​ ​അ​നീ​ഷ് ​കു​മാ​ർ,​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​കൃ​പേ​ഷ് ​ചെ​മ്മ​ണ്ട,​ ​ജി​ല്ല​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ക​വി​ത​ ​ബി​ജു,​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ആ​ർ.​ ​റോ​ഷ​ൻ​ ​എ​ന്നി​വ​ർ​ ​സു​രേ​ഷ് ​ഗോ​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

'കരുവന്നൂർ ബാങ്ക് തട്ടിപ്പടക്കമുള്ള വിഷയം കേന്ദ്രനേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തും. ഇത്തരം സംഭവം ആവർത്തിക്കാൻ പാടില്ല. കേന്ദ്രനേതാക്കളിലും ഭരണത്തിലും പൂർണവിശ്വാസമുണ്ട്. ചെയ്യാൻ കഴിയാത്തത് പറയാറില്ല".

- സുരേഷ് ഗോപി

 അ​ന്വേ​ഷ​ണ​ ​പു​രോ​ഗ​തി​ ​റി​പ്പോ​ർ​ട്ട് ​തേ​ടി

​തൃ​ശൂ​രി​ലെ​ ​ക​രു​വ​ന്നൂ​ർ​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ​ ​വാ​യ്‌​പാ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണ​ ​പു​രോ​ഗ​തി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​സ​ന്വേ​ഷ​ണം​ ​സി.​ബി.​ഐ​യ്ക്ക് ​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ബാ​ങ്കി​ലെ​ ​മു​ൻ​ ​ജീ​വ​ന​ക്കാ​ര​നും​ ​തൃ​ശൂ​ർ​ ​പൊ​റ​ത്ത​ശേ​രി​ ​സ്വ​ദേ​ശി​യു​മാ​യ​ ​എം.​വി.​ ​സു​രേ​ഷ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ജ​സ്റ്റി​സ് ​എ.​എ.​ ​സി​യാ​ദ് ​റ​ഹ്മാ​നാ​ണ് ​ഈ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​ഹ​ർ​ജി​ ​ഒ​രാ​ഴ്ച​ക​ഴി​ഞ്ഞ് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.
നി​ല​വി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​ണ് ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​ആ​രോ​പ​ണം.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഫ​യ​ൽ​ചെ​യ്ത​ ​ഹ​ർ​ജി​യി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​സ​ർ​ക്കാ​രും​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ബാ​ങ്കും​ ​എ​തി​ർ​ത്തി​രു​ന്നു.​ ​ബാ​ങ്കി​ലെ​ ​ഭ​ര​ണ​സ​മി​തി​അം​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​ 300​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​യു​ടെ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യെ​ന്നാ​ണ് ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ക്കു​ന്ന​ത്.

 'വാ​യ്പ​ക​ൾ​ ​ന​ൽ​കി​യ​ത് ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​തെ​:​ മു​ൻ​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗം

ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ലെ​ ​ക്ര​മ​ക്കേ​ടി​ൽ​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ഒ​രു​ ​പ​ങ്കു​മി​ല്ലെ​ന്നും​ ​വ​ലി​യ​ ​വാ​യ്പ​ക​ൾ​ ​ന​ൽ​കി​യ​ത് ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളു​ടെ​ ​അ​റി​വി​ല്ലാ​തെ​യാ​ണെ​ന്നും​ ​പ​ത്ത് ​വ​ർ​ഷം​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​ഭ​ര​ണ​സ​മി​തി​യം​ഗ​മാ​യി​രു​ന്ന​ ​കെ.​വി.​സു​ഗ​ത​ൻ​ ​പ​റ​ഞ്ഞു.​മി​നി​റ്റ്‌​സ് ​കൃ​ത്യ​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ ​അ​തി​വി​ടെ​ ​ന​ട​ക്കി​ല്ലെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​സെ​ക്ര​ട്ട​റി​യും​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​മാ​യി​രു​ന്ന​ ​സി.​കെ.​ച​ന്ദ്ര​നു​മാ​ണ് ​ബാ​ങ്കി​നെ​ ​ന​യി​ച്ചി​രു​ന്ന​ത്.​ ​ഉ​ടു​തു​ണി​ക്ക് ​മ​റു​തു​ണി​യി​ല്ലാ​തെ​ ​ബാ​ങ്കി​ലേ​ക്ക് ​ക​യ​റി​വ​ന്ന​ ​പ​ല​രും​ ​ഇ​പ്പോ​ൾ​ ​ധ​നി​ക​രാ​ണ്.​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളു​ടെ​ ​ജീ​വി​തം​ ​ഇ​പ്പോ​ഴും​ ​പ​ഴ​യ​പ​ടി​യാ​ണ്.​ക്ര​മ​ക്കേ​ടി​നെ​ ​കു​റി​ച്ച് ​സി.​പി.​ഐ​ ​-​ ​സി.​പി.​എം​ ​നേ​തൃ​ത്വ​ത്തെ​ ​അ​ന്നേ​ ​അ​റി​യി​ച്ചി​രു​ന്ന​താ​ണ്.​ഇ​പ്പോ​ൾ​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​ര​നാ​യാ​ണ് ​ജീ​വി​തം​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്.​വൃ​ക്ക​രോ​ഗ​ ​ബാ​ധി​ത​നാ​ണ്.​കു​റേ​ദി​വ​സം​ ​ജ​യി​ലി​ലും​ ​ക​ഴി​ഞ്ഞു.​കേ​സ് ​ന​ട​ത്തി​ ​ക​ടം​ ​ക​യ​റി​യെ​ന്നും​ ​വാ​ട​ക​ ​വീ​ട്ടി​ലാ​ണ് ​താ​മ​സ​മെ​ന്നും​ ​സു​ഗ​ത​ൻ​ ​പ​റ​ഞ്ഞു.