 
കയ്പമംഗലം: എസ്.എൻ.ഡി.പി ദേവമംഗലം ശാഖയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. നാട്ടിക യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ് ഉദ്ഘാടനം ചെയ്തു. ശാഖാ ഭരണസമിതി, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, ബാലജന യോഗം എന്നിവയുടെ സംയുക്ത യോഗത്തിൽ ശാഖാ പ്രസിഡന്റ് വിശ്വംഭരൻ തറയിൽ അദ്ധ്യക്ഷനായി.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡോ. സുരേഷ് കുമാർ, ദേവമംഗലം ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ വെട്ടിയാട്ടിൽ തന്നിവർ മെമന്റോകൾ നൽകി അനുമോദിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സത്യൻ കുറുട്ടിപ്പറമ്പിൽ, ശാഖാ സെക്രട്ടറി പ്രദീപ് തറയിൽ, ശാഖയുടെ യൂണിയൻ പ്രതിനിധി മല്ലിനാഥൻ അണക്കത്തിൽ, ശാഖാ വനിതാ സംഘം പ്രസിഡന്റ് രാജി ശ്രീധരൻ, ബാലജന യോഗം പ്രസിഡന്റ് റിതിക സ്‌നേഹൻ, വനിതാ സംഘം സെക്രട്ടറി ഇന്ദിര രാജഗോപാൽ എന്നിവർ സംസാരിച്ചു.
ഗുരുജയന്തി പതാക ദിനമായ സപ്തംബർ ഒന്നിന് രാവിലെ ഒമ്പതിന് ശാഖാ ഗുരുമന്ദിരത്തിൽ നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് സുധീപ് മാസ്റ്റർ ജയന്തി പതാക ഉയർത്തും. ശ്രീനാരായണ ഗുരുജയന്തി ഓണപ്പൂക്കള മത്സരം ഗുരുദേവ പ്രാർത്ഥനകളുടെ ആലാപന മത്സരം, ഘോഷയാത്ര തുടങ്ങി വിപുല പരിപാടികളോടെ ആഘോഷിക്കും. സിദ്ധാർത്ഥൻ തറയിൽ, സന്തോഷ് തറയിൽ, മുരളി മാമി, ഉമേശൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സാന്തിഷ് മന്ത്രയിൽ, വനിതാ സംഘം ട്രഷറർ സജ്‌നി ആനന്ദൻ, നൈന കൊച്ചുതാമി, ഗീത സതീശ് എന്നിവർ നേതൃത്വം നൽകി.