cochin
കൊച്ചിൻ ദേവസ്വം ബോർഡ് ത്രിസപ്തതി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പതാക ഉയർത്തുന്നു.

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ത്രിസപ്തതി ആഘോഷങ്ങളുടെ ഭാഗമായി പതാക ദിനം ആചരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തും അസി.കമ്മിഷണർ ഓഫീസുകളിലും ദേവസ്വം ഓഫീസുകളിലും പതാക ഉയർത്തി. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് വി. നന്ദകുമാർ പതാക ഉയർത്തി. ബോർഡ് അംഗം എം.ജി. നാരാണയൻ, ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, സെക്രട്ടറി പി.ഡി. ശോഭന എന്നിവർ പങ്കെടുത്തു.