അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ കാട്ടനകളിറങ്ങി കൃഷി നശിപ്പിച്ചു. വെറ്റിലപ്പാറ 15ൽ പത്തേരി വീട്ടിൽ ഗിരിജ, പള്ളിയിൽ മണി സത്യൻ എന്നിവരുടെ വീട്ടുപറമ്പിലായിരുന്നു ആക്രമണം. ഗിരിജയുടെ പറമ്പിലെ വാഴകളാണ് ആനകൾ പിഴുതെറിഞ്ഞത്. മണിയുടെ വീട്ടിലെ മൂന്ന് തെങ്ങുകളും മറിച്ചിട്ടു. സ്ഥിരമായി ആനശല്യമുള്ള ഭാഗമാണിത്. പിള്ളപ്പാറയിൽ ബാലികയെ കാട്ടാന ആക്രമിച്ച്് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം വനം വകുപ്പ് നൽകിയിരുന്ന സംരക്ഷണ വാഗ്ദാനങ്ങൾ ഇതുവരേയും പാലിച്ചില്ലെന്ന്് നാട്ടുകാർക്ക് പരാതിയുണ്ട്. ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ ജണ്ട കെട്ടുമെന്ന് പ്രധാന ഉറപ്പാണ് പാലിക്കാത്തതെന്ന് ഇവർ പറയുന്നു.