മാള: നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാത്ത സഹകരണ സംഘങ്ങളുടെ ലിസ്റ്റിൽ വലിയപറമ്പിലെ മാള പഞ്ചായത്ത് ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയും ഉൾപ്പെട്ടതിനാൽ ഭാരവാഹികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മാള പൊലീസ് തയ്യാറാകണമെന്ന് ബി.ജെ.പി മാള മണ്ഡലം കമ്മിറ്റി. മൂന്ന് വർഷം മുമ്പ് നൽകിയ പരാതിയിൽ നടപടിക്രമം പൂർത്തീകരിക്കാൻ പൊലീസ് തയ്യാറാകാത്തതിന് കാരണം പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണെന്നും പഞ്ചായത്തിലെ വാർഡ് മെമ്പറും, മുൻ ലോക്കൽ സെക്രട്ടറിയും അടക്കമുള്ളവർ പ്രതികളായ കേസിൽ അലംഭാവം വെടിഞ്ഞ് അറസ്റ്റ് ഉൾപ്പെടെയുളള നടപടിക്രമങ്ങളിലേക്ക് കടക്കാൻ മാള പൊലീസ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.