mla-award

തൃപ്രയാർ: ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ കൂടുതൽ സൗകര്യം എർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാട്ടിക നിയോജക മണ്ഡലം എം.എൽ.എ പ്രതിഭാപുരസ്‌കാര സമർപ്പണം തൃപ്രയാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി.

പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, മുൻ മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, അഡ്വ. എ.യു. രഘുരാമപ്പണിക്കർ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്ര സംവിധായകരായ പ്രിയനന്ദനൻ, ഷൈജു അന്തിക്കാട് എന്നിവർ വിശിഷ്ടാതിഥികളായി. പി.എം. അഹമ്മദ്, സി.കെ. കൃഷ്ണകുമാർ, പി.വി. അശോകൻ, ടി.വി. ദീപു എന്നിവർ സംസാരിച്ചു.