ചാലക്കുടി: അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തര മുന്നൊരുക്കങ്ങൾക്ക് നഗരസഭയുടെ അടിയന്തര ജനപ്രതിനിധി, ഉദ്യോഗസ്ഥ യോഗം തീരുമാനിച്ചു. മോഡൽ ഗവ.സ്‌കൂൾ, കോട്ടാറ്റ് സ്‌കൂൾ, തിരുമാന്ധാംകുന്ന് ക്ഷേത്ര ഹാൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാൻ തീരുമാനമായി. എമർജൻസി റെസ്‌പോൺസ് ടീമിന്റെ യോഗം ഇന്ന് രാവിലെ നഗരസഭ ഓഫീസിൽ ചേരും. ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ, തഹസിൽദാർ ഇ.എൻ.രാജു , വൈസ് ചെയർപേഴ്‌സൻ സിന്ധു ലോജു, പൊലീസ് ഇൻസ്‌പെക്ടർ സി.ഐ. ഡേവീസ്, ഫയർഫോഴ്‌സ് ഓഫീസർസർമാരായ ബിജു ആന്റണി, രതീഷ്, പരിസ്ഥിതി പ്രവർത്തകൻ എസ്.പി. രവി, നഗരസഭ എൻജിനിയർ എം.കെ. സുഭാഷ്, വില്ലേജ് ഓഫീസർമാരായ എ.എസ്. ശിവാനന്ദൻ, എം.ജെ.ആന്റു, കൗൺസിലർമാരായ ബിജു ചിറയത്ത്, കെ.വി. പോൾ, നിത പോൾ, ഷിബു വാലപ്പൻ, വത്സൻ ചമ്പക്കര, സൂസി സുനിൽ, ജോർജ് തോമസ്, റോസി ലാസർ, ടി.ഡി. എലിസബത്ത് എന്നിവർ സംസാരിച്ചു.

മറ്റ് യോഗ തീരുമാനങ്ങൾ
നഗരസഭാ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് ആരംഭിക്കും.
അടിയന്തര ഘട്ടങ്ങളിൽ മുന്നറിയിപ്പുകൾ നൽകുന്നതിന് മൈക്ക് പ്രചാരണം നടത്തും.
ആംബുലൻസ്, ഹിറ്റാച്ചി, മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ പൂർണ സമയവും സജ്ജമാക്കും.
പൊലീസ്, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി, താലൂക്ക് ആശുപത്രി എന്നിവരുടെ സേവനം ഉറപ്പാക്കും.