 
കൊടുങ്ങല്ലൂർ: കടലോര നടത്തം ജില്ലാതല ഉദ്ഘാടനം അഴീക്കോട് പുത്തൻപള്ളിയിൽ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായാണ് കടലോര നടത്തം സംഘടിപ്പിച്ചത്.
മത്സ്യത്തൊഴിലാളികൾ അടക്കം മേഖലയിലുള്ളവർ പങ്കെടുത്തു. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, ബിന്ദു രാധാകൃഷ്ണൻ ഹസീന താജുദ്ദീൻ ജില്ല ഫിഷറീസ് ഡെപൂട്ടി ഡയറക്ടർ ടി.ടി. ജയന്തി തുടങ്ങിയവർ സംസാരിച്ചു.