aaaaaaa
പുത്തൻപീടിക യുണൈറ്റഡ് സ്‌പോർട്‌സ് അക്കാഡമിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് ഇൻഡോർ സിന്തറ്റിക് ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം തൃശൂർ എം.പി ടി.എൻ. പ്രതാപൻ നിർവഹിക്കുന്നു.

അന്തിക്കാട്: പുത്തൻപീടിക യുനൈറ്റഡ് സ്‌പോർട്‌സ് അക്കാഡമിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് ഇൻഡോർ സിന്തറ്റിക് ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകൾ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. കായിക അഭിരുചിയുള്ള ഒരു തലമുറയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സംരംഭം തുടങ്ങുന്നതിന്റെ ലക്ഷ്യമെന്ന് യുണൈറ്റഡ് സ്‌പോർട്‌സ് അക്കാഡമി പ്രസിഡന്റ് ഗിരീഷ് കൈപ്പിള്ളി പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം കോർട്ടിൽ ഡബിൾസ് മത്സരം നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, പുത്തൻപീടിക പള്ളി വികാരി ഫാ. റാഫേൽ താണിശ്ശേരി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, പഞ്ചായത്ത് അംഗങ്ങളായ ലീന മനോജ്, മിനി ആന്റോ, എ.വി. ശ്രീവത്സൻ, ഷിബു കൊല്ലാറ, ഗോകുൽ കരിപ്പിള്ളി, ഷാജു മാളിയേക്കൽ, യുണൈറ്റഡ് സ്‌പോർട്‌സ് അക്കാഡമി സെക്രട്ടറി ഷാജു ഡേവിഡ്, ട്രഷറർ ബി.എ. റോയ് എന്നിവർ പ്രസംഗിച്ചു.