4th-vardil
നഗരസഭ 40ാം വാർഡ് കുടുംബി കോളനിയിലേക്കുള്ള വഴി കൗൺസിലർ ടി.എസ്. സജീവന്റെ നേതൃത്വത്തിൽ വെട്ടിത്തെളിക്കുന്നു.

കൊടുങ്ങല്ലൂർ: നഗരസഭാ 40ാം വാർഡിലുള്ള കുടുംബി കോളനിക്കാരുടെ വഴി പ്രശ്‌നത്തിന് പരിഹാരമാകുന്നു. പ്രധാന റോഡായ പടാകുളം അഴീക്കോട് റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ ഏകദേശം ഒരു കലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു കോളനിക്കാർ. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. വാർഡ് കൗൺസിലർ ടി.എസ്. സജീവന്റെ നേതൃത്വത്തിൽ പത്ത് അടി വീതിയിൽ പ്രധാന റോഡിലേക്കുള്ള മൺപാത തുറന്നു. ഏകദേശം 30ൽപരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 250 മീറ്റർ ദൂരമുള്ള വഴിയിലൂടെ പ്രധാന റോഡിൽ എളുപ്പം എത്തിച്ചേരാനാകും. നഗരസഭയിൽ നിന്നും വാർഡിന് അനുവദിച്ച ഈ വർഷത്തെ ഫണ്ട് ഇടവഴിയുടെ നിമ്മാണപ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് കൗൺസിലർ ടി.എസ്. സജീവൻ പറഞ്ഞു. വഴിക്കുവേണ്ടി ഭൂമി വിട്ടുതന്നവർക്കും വഴി വൃത്തിയാക്കാൻ സഹകരിച്ചവർക്കും വാർഡ് കൗൺസിലർ നന്ദി അറിയിച്ചു.