ചേലക്കര: ചേലക്കര നിയോജക മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കം വിലയിരുത്താനായി അടിയന്തര യോഗം മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എല്ലാ പഞ്ചായത്തിലും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ വാർഡ്തല ജാഗ്രതാ സമിതി വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. അപകടകരമായ മരം മുറിച്ച് മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വൈദ്യുതി ലൈനിലേക്ക് പൊട്ടിവീഴാൻ സാദ്ധ്യതയുള്ള മരങ്ങൾ എത്രയും പെട്ടെന്ന് കണ്ടെത്തി സ്വകാര്യ വ്യക്തികളുടെ മരങ്ങൾ അവരുടെ സ്വന്തം ചെലവിൽ മുറിക്കാനും മറ്റു മരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മുറിക്കാനും തീരുമാനിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ്, മന്ത്രിയുടെ പ്രതിനിധി കെ.കെ.മുരളീധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെയ്ക്ക് അബ്ദുൾ ഖാദർ, എം.കെ.പത്മജ , കെ.പത്മജ, വി.തങ്കമ്മ, ഗിരിജ മേലേടത്ത്, സുനിത പി.പി, ജയരാജ് കെ., തലപ്പിള്ളി തഹസിൽദാർ കിഷോർ, പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എനജിനീയർ എസ്.ഹരീഷ്, ചേലക്കര പൊലീസ് ഇൻസ്‌പെക്ടർ എ.ബാലകൃഷ്ണൻ, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.