sangamസ്വാഗതസംഘം രൂപീകരണ യോഗം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ജില്ലാ കോൺഗ്രസ് പ്രസിഡൻറ് ജോസ് വള്ളൂർ നയിക്കുന്ന നവ സങ്കൽപ പദയാത്ര സമാപന സമ്മേളനം വിജയിപ്പിക്കുന്നതിന് കൊടുങ്ങല്ലൂരിൽ സ്വാഗത സംഘം രൂപീകരിച്ചു. ഡി.സി.സി പ്രസിഡൻ്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് ഒമ്പതിന് തൃശൂരിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന പദയാത്ര ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട് നാലിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വക്കച്ചൻ അമ്പൂക്കൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസ്, ജില്ലാ സെക്രട്ടറിമാരായ ടി.എം. നാസർ, സി.എസ്. രവീന്ദ്രൻ, വി.എ. അബ്ദുൾ കരീം, വി.എം. മൊഹിയുദ്ദീൻ, സി.സി. ബാബുരാജ്, പി.എം.എ. ജബ്ബാർ, പി.എച്ച്. മഹേഷ് എന്നിവർ പ്രസംഗിച്ചു. ടി.എം. നാസറിനെ ജനറൽ കൺവീനറായി തിരഞ്ഞെടുത്തു.