 
കൊടുങ്ങല്ലൂർ: നാളികേര കൃഷിയുടെ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രകൃതിക്ഷോഭം മൂലമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കർഷകർ മുന്നിട്ടിറങ്ങണമെന്നും കർഷക സംഘം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കർഷക സംഘം സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കെ. അബീദലി അദ്ധ്യക്ഷനായി. കെ.ആർ. അപ്പുക്കുട്ടൻ, എം.കെ. സിദ്ദിഖ്, എം.എസ്. മോഹനൻ, എ.എസ്. കുട്ടി, സെബി ജോസ്ഥ്, അമ്പാടി വേണു, ടി.കെ. രമേഷ് ബാബു, കെ.പി. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. അബീദലി (പ്രസിഡന്റ്), ഷീല രാജ്കമൽ, സന്ദീപ് കളറാട്ട് (വൈസ് പ്രസിഡന്റുമാർ), എം.എസ്. മോഹനൻ (സെക്രട്ടറി), അഡ്വ. മോനിഷ ലിജിൻ, എം.കെ. സിദ്ദിഖ് (ജോയിന്റ് സെക്രട്ടറിമാർ), ടി.കെ. രമേഷ് ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് എസ്.എൻ പുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ ബുധനാഴ്ച നടത്താനിരുന്ന സെമിനാർ പ്രകൃതിക്ഷോഭം മൂലം മാറ്റിവച്ചതായി കർഷകസംഘം ഏരിയ സെക്രട്ടറി എം.എസ്. മോഹനൻ അറിയിച്ചു.