
ഒല്ലൂർ: കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 13 കോടി ചെലവഴിച്ച് 20 ലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളുന്ന കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി, ഡി.പി.സി അംഗം കൗൺസിലർ സി.പി.പോളി, കൗൺസിലർ ഇ.വി.സുനിൽരാജ്, വിവിധ നേതാക്കളായ പി.ഡി.റജി, കെ.പി.പോൾ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, സുരേഷ് എടക്കുന്നി, പി.കെ.ഷാജൻ, അസിസ്റ്റന്റ് എൻജിനീയർ ദിവ്യ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. പി.ജയപ്രകാശ് പദ്ധതി വിശദീകരണം നടത്തി. മികച്ച രീതിയിൽ പണി പൂർത്തിയാക്കിയ കരാറുകാരൻ ടി.മുഹമ്മദലിയെ ആദരിച്ചു.