1

തൃശൂർ: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികളുടെ സംഘം ചാലക്കുടിയിലേക്ക്. മൂന്ന് ബോട്ടുകളുമായി 12 പേരടങ്ങുന്ന സംഘത്തോട് ചാലക്കുടിയിലേക്ക് തിരിക്കാൻ ഫിഷറീസ് വകുപ്പ് നിർദേശം നൽകി. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നത്. ഇവരെ ചാലക്കുടി മേഖലയിൽ വിന്യസിക്കും. വനമേഖലകളിലും തീരപ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

ജ​ങ്കാ​ർ​ ​സ​ർ​വീ​സ് ​നി​റു​ത്തി​വ​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​തീ​വ്ര​മ​ഴ​യ്ക്കും​ ​കാ​റ്റി​നും​ ​സാ​ദ്ധ്യ​ത​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​ഴീ​ക്കോ​ട് ​-​ ​മു​ന​മ്പം​ ​ജ​ങ്കാ​ർ​ ​സ​ർ​വീ​സ് ​ബു​ധ​നാ​ഴ്ച​ ​മു​ത​ൽ​ ​നി​റു​ത്തി​വ​യ്ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ​ജ​ങ്കാ​ർ​ ​സ​ർ​വീ​സ് ​നി​റു​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന് ​ക​രാ​റു​കാ​ര​ൻ​ ​അ​റി​യി​ച്ചു.