 
ചാലക്കുടി: മലവെള്ളപ്പാച്ചിലിനെ തുടർന്ന് മേലൂർ എരുമത്തടം കോളനിയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പിലെത്തിയവരെ കാണാൻ മന്ത്രി കെ.രാജനെത്തി. ഡിവൈൻ നഗറിലെ മലയാളം വിഭാഗത്തിലെത്തിച്ച 38 കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനാണ് മന്ത്രിയും കളക്ടർ ഹരിത വി.കുമാറും വന്നത്.
വെട്ടുകടവ് പാലത്തിൽ തടി കുടുങ്ങിയത് കാണാനും മന്ത്രിയെത്തി. പാലത്തിന്റെ തൂണുകളിൽ തടഞ്ഞു നിൽക്കുന്ന രണ്ടു തടികൾ ഉടനെ നീക്കം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തടികളെ താഴേയ്ക്ക് തള്ളിവിട്ടു.