ഏങ്ങണ്ടിയൂർ: കർഷക സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് ഭരണസമിതി ചുമതലയേറ്റു. ബാങ്ക് പ്രസിഡന്റായി ഉത്തമൻ തേറിനെയും, വൈസ് പ്രസിഡന്റായി സന്തോഷ് കേരാച്ചനെയും തിരഞ്ഞെടുത്തു. ബാങ്ക് ഹാളിൽ ചേർന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. മുൻ ബാങ്ക് പ്രസിഡന്റ് എം.എ. ഹാരിസ് ബാബു അദ്ധ്യക്ഷനായി. കെ.ആർ. രാജേഷ്, കെ.എച്ച്. സുൽത്താൻ, പി.കെ. സേവ്യർ, സുശീല സോമൻ, പി.എം. സജീവ്, ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇ. രണദേവ്, അസി. സെക്രട്ടറി കെ.കെ. ജയൻ എന്നിവർ സംസാരിച്ചു.