കൊടുങ്ങല്ലൂർ: ആനാപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷം ക്ഷേത്രം മേൽശാന്തിമാരായ പ്രജീഷ് ശാന്തി, യയാതി ശാന്തി എന്നിവരുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം പ്രസിഡന്റ് കെ.വി. ബാലചന്ദ്രൻ, സെക്രട്ടറി പി.കെ. വത്സൻ, പി.വി. പ്രഭാകരൻ, കെ.ആർ. സലിൽകുമാർ, പി.വി. വിനോദ് കുമാർ, ടി.ബി. ഗോപകുമാർ എന്നിവർ സംബന്ധിച്ചു. തുടർന്ന് വീടുകളിലേക്ക് നെൽക്കതിർ, പ്രസാദം എന്നിവ വിതരണം ചെയ്തു.
തിരുവഞ്ചിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങ് നടന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ആൽത്തറയിൽ നിന്നും അവകാശികളായ പടിഞ്ഞാറ്റ് വീട്ടുകാർ നെൽക്കതിരുകൾ ശിരസിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ആനപ്പന്തലിൽ നിറപറക്ക് മുകളിൽ സമർപ്പിച്ചു. തുടർന്ന് വടക്കേ വലിയമ്പലത്തിൽ ഇല്ലംനിറ പൂജ നടത്തി. തുടർന്ന് കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ശ്രീനി എമ്പ്രാന്തിരി, നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ദേവസ്വം അസി. കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം ഓഫീസർ വി.ആർ. സിറിൾ കുമാർ, ദേവസ്വം അസിസ്റ്റന്റ് പാർവതി എന്നിവർ പങ്കെടുത്തു.