
തൃശൂർ: ജൂണിൽ നടത്തിയ ഒന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഫോട്ടോകോപ്പി എന്നിവയ്‌ക്ക് അപേക്ഷിക്കുന്നവർ കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനിൽ ആഗസ്റ്റ് 12 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
ആഗസ്റ്റ് 9 ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്‌കീം) പ്രാക്ടിക്കൽ, 16 ന് തുടങ്ങുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, 22ന് തുടങ്ങുന്ന എം.ഡി.എസ് പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ (2017 സ്‌കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.