എരുമപ്പെട്ടി: അനധികൃതമായി മണ്ണ് കടത്തിയിരുന്ന ടിപ്പർ ലോറി എരുമപ്പെട്ടി പൊലീസ് പിടികൂടി. വേലൂർ പ്രദേശത്ത് നിന്ന് മണ്ണ് കയറ്റി വന്നിരുന്ന ലോറിയാണ് എസ്.ഐ: ടി.സി. അനുരാജ്, സിവിൽ പൊലീസ് ഓഫീസർ അഭിനന്ദ് എന്നിവർ ചേർന്ന് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ് മങ്ങാട് നിന്ന് അനധികൃത മണ്ണെടുത്തിരുന്ന ഒരു ജെ.സി.ബിയും ടിപ്പർ ലോറിയും പൊലീസ് പിടികൂടിയിരുന്നു. തുടർ നടപടികൾക്കായി ആർ.ഡി.ഒ: യ്ക്ക് റിപ്പോർട്ട് നൽകി.