പുതുക്കാട്: മണ്ഡലത്തിലെ മറ്റത്തൂർ പഞ്ചായത്തിലെ 16-ാം വാർഡിലെ കുഞ്ഞാലിപ്പാറ വഴിയിൽ പുതുതായി സ്മാർട്ട് അംഗൻവാടി നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് 17 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. മറ്റത്തൂർ പഞ്ചായത്ത് 10,65, 000 രൂപ നേരത്തെ സ്മാർട്ട് അംഗൻവാടി നിർമ്മാണത്തിനായി നീക്കിവച്ചിരുന്നു. ആകെ 27,65, 000 രൂപ ചെലവിലാണ് 16-ാം വാർഡിലെ കുഞ്ഞാലിപ്പാറ വഴിയിൽ അംഗൻവാടി നിർമ്മിക്കുന്നത്. സംസ്ഥാനതലത്തിൽ സ്വന്തമായി സ്ഥലമുള്ള 47 അംഗൻവാടികൾക്കാണ് സ്മാർട്ട് അംഗൻവാടി നിർമ്മിക്കുന്നതിന് അനുമതി ആയിട്ടുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പിനാണ് നിർമ്മാണചുമതല.