 
കയ്പമംഗലം: പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് പെരിഞ്ഞനം ലയൺസ് ക്ലബ്ബ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വിവിധയിടങ്ങളിലുള്ള 37 കുടുംബങ്ങളിൽ നിന്നായി 97 പേരാണ് ക്യാമ്പിൽ കഴിയുന്നത്. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പ്രസന്നൻ തറയിൽ, പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസിന് ഭക്ഷ്യധാന്യങ്ങൾ കൈമാറി. വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. അബ്ദുൾ നാസർ, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ പി.കെ. ജോൺസൺ, കെ.കെ. ബാബുരാജൻ, വി.കെ. ഷണ്മുഖൻ, ജിത്ത് മണ്ടത്ര, പ്രസന്നൻ പറപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി ജോൺ എന്നിവർ സംസാരിച്ചു.