വടക്കാഞ്ചേരി: കനത്ത മഴ മൂലം വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എല്ലാ വകുപ്പിന്റേയും സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥന്മാർ നിർബന്ധമായും ഉണ്ടാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മഴയിലും കാറ്റിലും വീടുകൾ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകാനും തീരുമാനമായി. യോഗത്തിൽ സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.