photo
മറ്റത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് മെഡിക്കൽ സൂപ്രണ്ടിനെ ഉപരോധിക്കുന്നു.

മറ്റത്തൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന് ആരോപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ സൂപ്രണ്ടിനെ ഉപരോധിച്ചു. പഞ്ചായത്ത് മെമ്പർ ഷൈനി ബാബു, സായൂജ് സുരേന്ദ്രൻ, ജയ്‌സൺ കോടാലി, ബാബു നെല്ലിക്കവിള, പി.സി. വേലായുധൻ, ആന്റു ചെമ്മിഞ്ചേരി, ആദിൽ ബാബു, ഫ്രാൻസീസ് ഇത്തുപാടം എന്നിവർ പങ്കെടുത്തു. വിതരണം ചെയ്ത മുഴുവൻ മരുന്നുകളും തിരിച്ചു വാങ്ങി പകരം മരുന്നുകൾ നൽകാമെന്ന് ഡി.എം.ഒയും മെഡിക്കൽ സൂപ്രണ്ടും രേഖാമൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.