sheena
ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളും വെല്ലുവിളികളും സാദ്ധ്യതകളും ചർച്ച ചെയ്ത ദ്വിദിന ശിൽപ്പശാലയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളും വെല്ലുവിളികളും സാദ്ധ്യതകളും ചർച്ച ചെയ്ത ദ്വിദിന ശിൽപ്പശാലയ്ക്ക് സമാപനം. ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് പി. ജോസ് അദ്ധ്യക്ഷനായ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ഗോത്രവർഗ സമൂഹത്തിന്റെ ജീവിതം, വിദ്യാഭ്യാസം, ഉന്നത തൊഴിൽ വിദ്യാഭ്യാസത്തിലെ ഇടപെടൽ, ഗോത്രവർഗ വിദ്യാഭ്യാസ പരിപാടികൾ തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള അവതരണങ്ങൾ ശിൽപ്പശാലയിൽ ശ്രദ്ധേയമായി. രാരംഗ് തിയറ്ററിന്റെ പ്രവർത്തകരായ അരുൺജിത്ത്, അദൈ്വത് എന്നിവരുടെ നേതൃത്വത്തിൽ സാംസ്‌കാരിക പരിപാടികൾ നടന്നു. തുടർന്ന് ഡോ. കെ രാജേഷ്, പി.പി. പ്രകാശ് ബാബു, കെ.വി. പ്രദീപ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, പി.എം. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.