മുല്ലശ്ശേരി: തുടർച്ചയായ മഴയിൽ മുല്ലശ്ശേരി പഞ്ചായത്ത് 13-ാം വാർഡിൽ വിദ്യാർത്ഥി റോഡിൽ 2 വീടുകൾ തകർന്നു. സത്യൻ വലാങ്ങര, പ്രജിഅഭിലാഷ് കുന്നപ്പശ്ശേരി എന്നിവരുടെ വീടുകളാണ് തകർന്നത്. പ്രജിയുടെ വീടിന്റെ മുൻവശം തകർന്നുവീണു. ഭാര്യയും ഭർത്താവ് അഭിലാഷുമാണ് വീട്ടിലുണ്ടായിരിന്നത്. ബൈക്കിന് കേടുപാടുണ്ട്. സത്യന്റെ വീട് പൂർണമായും തകർന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, വില്ലേജ് ഓഫീസർ എൽ. ലേഖ, വാർഡ് മെമ്പർ രാജശ്രീ ഗോപകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.