naalkiകർഷക സംഘം സ്വരൂപിച്ച പച്ചക്കറികളും പലവഞ്ജനങ്ങളും പി.കെ. ഡേവിസ് മാസ്റ്റർ വില്ലേജ് ഓഫീസർക്ക് കൈമാറുന്നു.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ എഫ്.ആർ.യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റു് പി.കെ. ഡേവിസ് മാസ്റ്റർ സന്ദർശിച്ചു. ക്യാമ്പ് ചുമതലക്കാരനായ വില്ലേജ് ഓഫീസർക്ക് കർഷക സംഘം വില്ലേജ് കമ്മിറ്റി നൽകിയ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഡേവിസ് മാസ്റ്റർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, ഏരിയ ട്രഷറർ ടി.കെ. രമേഷ് ബാബു, കെ. മനോജ്, ഇ.വി. സുരേന്ദ്രൻ, എം.വി. സജീവൻ, എം.ജി. കിരൺ, സിദ്ദിഖ് മാസ്റ്റർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.