തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രിസപ്തതി ആഘോഷ വിളംബരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ നടുവിലാൽ, നായ്ക്കനാൽ, മണികണ്ഠനാൽ, കിഴക്കേ ഗോപുരനട, മണികണ്ഠനാൽ, തെക്കേ ഗോപുരനട, ദേവസ്വം ബോർഡിന് മുൻവശം എന്നിവിടങ്ങളിലായി നടക്കും. ആറ് കേന്ദ്രങ്ങളിലായി മേളം, നാദസ്വര കച്ചേരി, മദ്ദളകേളി, കൊമ്പ് പറ്റ്, കുഴൽപ്പറ്റ് എന്നിവയോടെ വിളംബരം നടക്കും.