 
വടക്കാഞ്ചേരി: വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റി മികച്ച ആദ്ധ്യാത്മിക സാംസ്‌കാരിക പ്രവർത്തകന് നൽകി വരുന്ന ഭക്തശ്രീ അവാർഡ് സംസ്‌കൃത പണ്ഡിതനും കവിയും ഭക്തിപ്രഭാഷകനുമായ കെ. വിജയൻ മേനോന് സമ്മാനിക്കും. ആഗസ്റ്റ് 7ന് വടക്കാഞ്ചേരി അമ്പിളിഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. 10, 001 രൂപയും പ്രശസ്തി ഫലകവും ഗ്രന്ഥങ്ങളുമടങ്ങുന്നതാണ് അവാർഡ്. ഭക്തശ്രീ ക്യാപ്ടൻ ടി. രാധാകൃഷ്ണൻ അവാർഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യ നിരൂപകൻ കുറ്റിപ്പുഴ രവി അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ ഭരണ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ജനറൽ സെക്രട്ടറി പ്രൊഫ. പുന്നക്കൽ നാരായണൻ, ജോ.സെക്രട്ടറി സി.ആർ. രാധാകൃഷ്ണൻ, പ്രസിഡന്റ് ഇ. സുമതിക്കുട്ടിയമ്മ എന്നിവർ അറിയിച്ചു.