1
മച്ചാട് തിരുവാണിക്കാവിൽ നടന്ന ഇല്ലംനിറ ആഘോഷം.

വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇല്ലംനിറ മഹോത്സവം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. ഭക്തർ ക്ഷേത്ര നടയിൽ സമർപ്പിച്ച കതിർക്കറ്റകൾ മേൽശാന്തി സുരേഷ് എമ്പ്രാന്തിരി ഏറ്റുവാങ്ങി. തുടർന്ന് ക്ഷേത്രം തന്ത്രി പാലക്കാട്ടിരിമന നാരായണൻ നമ്പൂതിരി കതിർക്കറ്റകളുമായി ക്ഷേത്രം പ്രദക്ഷിണം വച്ച ശേഷം ഭഗവതിക്ക് സമർപ്പിച്ചു. പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു.