വടക്കാഞ്ചേരി: വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖയിൽ ശാഖാ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് സന്ദർശനം നടത്തും. ആഗസ്റ്റ് 7ന് രാവിലെ 10 നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മൈക്രോ യൂണിയൻ കൺവീനർമാർ, വനിതാസംഘം ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, വിദ്യാഭ്യാസ ആരോഗ്യ ക്ഷേമനിധി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ അറിയിച്ചു.