news-photo-
കലാമണ്ഡലം നാരായണൻ നമ്പീശൻ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്‌കാരം മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നമ്പീശന് നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഈ മാസം 18 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. 55,555 രൂപയും ഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്ത് ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.