 എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾക്കുള്ള വായ്പാ ഗ്രേഡിംഗിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ നിർവഹിക്കുന്നു.
എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾക്കുള്ള വായ്പാ ഗ്രേഡിംഗിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ വിവിധ മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾക്ക് ഗുരുദേവ ജയന്തിയോടനുബന്ധിച്ചുള്ള ധനലക്ഷ്മി ബാങ്കിന്റെ വായ്പാ ഗ്രേഡിംഗ് നടന്നു. യൂണിയൻ ഹാളിൽ നടന്ന രണ്ടുകോടി രൂപയുടെ വായ്പയ്ക്കുള്ള ഗ്രേഡിംഗിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ നിർവഹിച്ചു. ഡയറക്ടർ ബോർഡംഗം കെ.ഡി. വിക്രമാദിത്യൻ അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡംഗവും മൈക്രോ ഫിനാൻസ് കോ- ഓർഡിനേറ്ററുമായ ഡിൽഷൻ കൊട്ടേക്കാട്ട് ആമുഖ പ്രസംഗം നടത്തി. ധനലക്ഷ്മി ബാങ്ക് എടവിലങ്ങ് ബ്രാഞ്ച് മാനേജർ റോമേഷ്, തൃശുർ റീജിണൽ ഓഫീസ് മൈക്രോ കോ- ഓർഡിനേറ്റർ ജോർജ് എന്നിവരാണ് വായ്പാ ഗ്രേഡിംഗ് നടത്തിയത്.