കൊണ്ടാഴി: കൊണ്ടാഴി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ അവശ്യമരുന്നുകൾ ലഭ്യമാകുന്നില്ലെന്ന് പരാതി. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന കൊണ്ടാഴി സർക്കാർ ആശുപത്രി കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ അവശ്യ മരുന്നുകൾ പോലും ലഭ്യമാകുന്നില്ലെന്നാണ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.ആർ. വിശ്വനാഥൻ പരാതിപ്പെടുന്നത്. സാന്ത്വന പരിചരണം ആവശ്യമായ രോഗികൾക്കുള്ള അവശ്യമരുന്നുകൾ പോലും ലഭ്യമാകുന്നില്ലെന്നും മരുന്ന് ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് ഭരണ സമിതി അടിയന്തിരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.