 
ചാലക്കുടി: മഴക്കെടുതിയിൽ ചാലക്കുടി താലൂക്കിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഇരുപത്തിയേഴായി. നഗരസഭാ പരിധിയിൽ മൂന്ന് ക്യാമ്പുകൾ തുറന്നു. 390 കുടുംബങ്ങളും 1311 ആളുകളും ക്യാമ്പിലുണ്ട്. നഗരസഭയിലെ കോട്ടാറ്റ് സ്‌കൂൾ, ഗവ. മോഡൽ ഹൈസ്‌കൂൾ, കൂടപ്പുഴ എൻ.എസ്.എസ് ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
പരിയാരം സെന്റ് ജോർജ്ജ് സ്‌കൂൾ, കൊന്നക്കുഴി സ്‌കൂൾ, മുരിങ്ങൂർ ഡിവൈൻ കേന്ദ്രം, യൂണിയൻ സ്‌കൂൾ മാമ്പ്ര, കാതിക്കുടം യു.പി.എസ്, വാളൂർ പാരിഷ് ഹാൾ, കുറ്റിച്ചിറ ഗവ. സ്‌കൂൾ, അന്നനാട് യൂണിയൻ സ്‌കൂൾ, നായരങ്ങാടി സ്‌കൂൾ, ആറ്റപ്പാടം എൽ.പി.എസ്, മലക്കപ്പാറ ടാറ്റാ ആശുപത്രി, നാലുകെട്ട് കോൺവെന്റ്, കുറ്റിച്ചിറ ഗവ. എൽ.പി.എസ്, മേലൂർ കല്ലുക്കുത്തി സെന്റ് ജോൺസ് സ്‌കൂൾ എന്നിവയാണ് ചാലക്കുടി ബ്ലോക്കിന്റെ പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ.
ജില്ലയിലെ പുഴകളിലെ ജലനിരപ്പ്
 ചാലക്കുടി പുഴ
നിലവിൽ - 7.1 മീറ്റർ
മുന്നറിയിപ്പ് നില - 7.1 മീറ്റർ
അപകട നില - 8.1 മീറ്റർ
 കുറുമാലിപ്പുഴ
നിലവിൽ - 5.67 മീറ്റർ
മുന്നറിയിപ്പ് നില - 4.7 മീറ്റർ
അപകട നില - 5.6 മീറ്റർ
 ഭാരതപ്പുഴ
നിലവിൽ - 23.27 മീറ്റർ
മുന്നറിയിപ്പ് നില - 23.5 മീറ്റർ
അപകട നില - 23.94 മീറ്റർ
 മണലിപ്പുഴ
നിലവിൽ - 5.49 മീറ്റർ
മുന്നറിയിപ്പ് നില - 5 മീറ്റർ
അപകട നില - 6.1 മീറ്റർ