 
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദേശം 100 ലിറ്റർ കൊള്ളുന്ന ഓട്ടുരുളി സമർപ്പിച്ചു. 70 കിലോഗ്രാം തൂക്കം വരുന്ന ഉരുളി നടവരമ്പ് കൃഷ്ണന്റെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറാണ് ഉരുളി സമർപ്പിച്ചത്. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സ്വപ്ന, ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ, സമിതി സെക്രട്ടറി ടി.ആർ. ഹരിഹരൻ, നടവരമ്പ് കൃഷ്ണൻ, മറ്റ് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.