geetha

ചേർപ്പ്: അവിണിശേരിയിലെ ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വോട്ടുപെട്ടിയിലെ വ്യാജഅറയിൽ നിക്ഷേപിച്ച് വോട്ട് പൂഴ്ത്തിയെന്ന പരാതിയിൽ നെടുപുഴ പൊലീസ് കേസെടുത്തു.

അവിണിശേരി ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ പ്രസിഡന്റും മുൻമന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മകളുമായ സി.ബി.ഗീത, തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായ അഡ്വ.ശ്യാം, വോട്ടുപെട്ടി നിർമ്മിച്ചയാൾ എന്നിവർക്കെതിരെയാണ് നെടുപുഴ പൊലീസ് കേസെടുത്തത്. സെക്രട്ടറി വി.കേശവന്റെ നേതൃത്വത്തിലുള്ള പാനൽ നൽകിയ പരാതിയിലാണ് കേസ്. ചേരിതിരിഞ്ഞുള്ള മത്സരത്തിൽ തങ്ങളെ തോൽപ്പിക്കാൻ വോട്ടുപെട്ടിക്കുള്ളിൽ അറ നിർമിച്ച് 50 ബാലറ്റ് ഒളിപ്പിച്ചുവെന്നും പകരം കൂടുതലായി അടിച്ച 50 വോട്ട് നിക്ഷേപിച്ചുവെന്നുമാണ് പരാതി.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമവും വഞ്ചനാക്കുറ്റവും ചുമത്തിയാണ് കേസ്. വോട്ടെണ്ണാൻ പെട്ടി പൊളിച്ചപ്പോൾ അടിപ്പലകയ്ക്കിടയിൽ ഒരു ബാലറ്റിന്റെ തലഭാഗം കണ്ടു. ഇതെടുക്കാൻ ശ്രമിച്ചതോടെയാണ് പലകയ്ക്കടിയിൽ കൂടുതൽ വോട്ട് കണ്ടെത്തിയത്. ആകെ 196 വോട്ടാണുള്ളത്. ഇതുപ്രകാരം 200 ബാലറ്റ് അടിക്കാനായിരുന്നു ഭരണസമിതി തീരുമാനം. എന്നാൽ റിട്ടേണിംഗ് ഓഫീസറെ സ്വാധീനിച്ച് 50 ബാലറ്റ് കൂടുതൽ അടിച്ച് ഈ 50 ബാലറ്റിൽ സി.ബി.ഗീതയുടെ നേതൃത്വത്തിലുള്ള പാനലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി അറയിൽ നിക്ഷേപിക്കുകയായിരുന്നു. വോട്ടെണ്ണൽ സമയത്ത് ഇത് കണ്ടെത്തിയതോടെ സംഘർഷമായി. പരാതിയെ തുടർന്ന് നെടുപുഴ പൊലീസ് സ്ഥലത്തെത്തി. പെട്ടി സീൽ ചെയ്ത് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി.

കു​ട്ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ
എ​ട്ട് ​പേ​രെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​പ​രാ​തി

കൊ​ടു​ങ്ങ​ല്ലൂ​ർ​ ​:​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​എ​ട്ടു​ ​പേ​രെ​ ​കാ​ണാ​താ​യ​താ​യി​ ​പ​രാ​തി.​ ​അ​ഴീ​ക്കോ​ട് ​സു​നാ​മി​ ​കോ​ള​നി​യി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​കൈ​മ​പ്പ​റ​മ്പി​ൽ​ ​ഉ​ഷ​യെ​യും​ ​കു​ടും​ബ​ത്തെ​യു​മാ​ണ് ​കാ​ണാ​താ​യ​ത്.​ ​ഇ​വ​രു​ടെ​ ​മ​ക്ക​ളാ​യ​ ​അ​രു​ൺ,​ ​അ​രു​ണി​ന്റെ​ ​ഭാ​ര്യ​ ​കാ​വ്യ,​ ​ഇ​വ​രു​ടെ​ ​ര​ണ്ട​ര​ ​വ​യ​സു​ള്ള​ ​മ​ക​ൾ​ ​വി​ദ്യ,​ ​ഉ​ഷ​യു​ടെ​ ​മ​ക​ൾ​ ​സൗ​മ്യ,​ ​സൗ​മ്യ​യു​ടെ​ ​ഭ​ർ​ത്താ​വ് ​ലാ​ലു,​ ​ഇ​വ​രു​ടെ​ ​മ​ക്ക​ളാ​യ​ ​പ​ത്ത് ​വ​യ​സു​ള്ള​ ​ശ്രീ​ല​ക്ഷ്മി,​ ​എ​ട്ട് ​വ​യ​സു​ള്ള​ ​ശ്രീ​പ്രി​യ​ ​എ​ന്നി​വ​രെ​യാ​ണ് ​കാ​ണാ​താ​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു​ ​കാ​ണാ​താ​യ​തെ​ന്ന് ​ഇ​വ​രു​ടെ​ ​ബ​ന്ധു​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.
പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​വ​രെ​ ​ഓ​ട്ടോ​യി​ൽ​ ​യാ​ത്ര​ ​ചെ​യ്ത​താ​യി​ ​വ്യ​ക്ത​മാ​യി.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​ഒ​രു​ ​ക​ല്യാ​ണ​ത്തി​ന് ​പോ​കു​ക​യാ​ണെ​ന്നും​ ​അ​തി​ന് ​മു​മ്പ് ​ത​ല​ശേ​രി​യി​ൽ​ ​പോ​കേ​ണ്ട​തു​ണ്ടെ​ന്നും​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റോ​ട് ​ഇ​വ​ർ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​സ്വി​ച്ച് ​ഓ​ഫാ​ണ്.​ ​ഇ​വ​ർ​ ​താ​മ​സി​ച്ചി​രു​ന്നി​ട​ത്ത് ​പ​രി​സ​ര​ ​വാ​സി​ക​ളു​മാ​യി​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​സൂ​ച​ന​യു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.