roopigaranam
കാർഷിക, കാർഷികേതര വികസന സഹകരണ സംഘം ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിന് മുന്നോടിയായി കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഭദ്രദീപം തെളിക്കുന്നു.

കൊടകര: കൊടകര കാർഷിക, കാർഷികേതര വികസന സഹകരണ സംഘത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും കോടാലിയിൽ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 22ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ദേവസ്വം വകുപ്പ് മന്ത്രി, കെ. രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ നടക്കും. ഉദ്ഘാടന നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കൊടകര കേയാർ കോംപ്ലക്‌സ് ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണയോഗത്തിൽ സംഘം പ്രസിഡന്റും എസ്.എൻ.ഡി.പി കൊടകര യൂണിയൻ സെക്രട്ടറിയുമായ കെ.ആർ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി കെ.ആർ. ദിനേശൻ (രക്ഷാധികാരി), പി.കെ. സുഗതൻ (ചെയർമാൻ), അനൂപ് കെ. ദിനേശൻ (ജനറൽ കൺവീനർ), നന്ദകുമാർ (കോ-ഓർഡിനേറ്റർ), ഇ.കെ. ശശീധരൻ (വർക്കിംഗ് ചെയർമാൻ), വി.വി. ശ്രീധരൻ, ഇ.എൻ. പ്രസന്നൻ (വൈസ് ചെയർമാൻമാർ) എന്നിവരെ തിരഞ്ഞെടുത്തു. കൊടകര യൂണിയനിലെ മറ്റത്തൂർ, ആളൂർ, കൊടകര മേഖലയിൽപ്പെട്ട എസ്.എൻ.ഡി.പി. ശാഖാ ഭാരവാഹികളെ ഉൾപ്പെടുത്തി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. അനൂപ് കെ. ദിനേശൻ, പി.കെ. സുഗതൻ, എൻ.ബി. മോഹനൻ, മിനി പരമേശ്വരൻ, നന്ദകുമാർ എന്നിവർ സംസാരിച്ചു.