പാവറട്ടി: കണ്ടാണശ്ശേരി, എളവള്ളി പഞ്ചായത്തുകളിൽ നിന്നുമുള്ള മഴവെള്ളം സുഗമമായി ഒഴുക്കി വിടുന്നതിനായി പരപ്പുഴ പാലത്തിന്റെ സമാന്തര റോഡിന്റെ അവശിഷ്ടങ്ങൾ എടുത്തുമാറ്റി. പാലം നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താത്കാലിക സമാന്തര റോഡിന്റെ ബാക്കി ഭാഗങ്ങളാണ് എടുത്തുമാറ്റിയത്. ശക്തമായ മഴയിൽ കൊച്ചിൻ ഫ്രോണ്ടിയോർ തോടിൽ നീരൊഴുക്ക് തടസപ്പെട്ട് ജലനിരപ്പ് ഉയർന്നിരുന്നു. വീടുകളിലേക്ക് വെള്ളം കയറുമെന്ന ആശങ്ക ഉടലെടുത്തതോടെയാണ് എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സിന്റെ നേതൃത്വത്തിൽ ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി, തൃശൂർ പൊതുമരാമത്ത് ബ്രിഡ്ജസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ നിമേഷ് പുഷ്പൻ, അസിസ്റ്റന്റ് എൻജിനിയർ ടി.ആർ. ജിതിൻ എന്നിവരുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് സമാന്തര റോഡിന്റെ അവശിഷ്ടങ്ങൾ എടുത്തുമാറ്റാൻ തീരുമാനിച്ചത്.