പുത്തൻചിറ: കണ്ണികുളങ്ങര നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും എൻ.എസ്.വി.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.എ. നദീർ അദ്ധ്യക്ഷനായി. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി പുരസ്‌കാര സമർപ്പണം നടത്തി. ചടങ്ങിൽ പുത്തൻചിറ സി.എച്ച്.സിയിലെ ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗംഗാധരൻ, ഇലക്ട്രിക് ചൂൽ, സ്മാർട്ട് വാഷ് റൂം ക്ലീനർ തുടങ്ങിയ ഉപകരങ്ങൾ സ്വന്തമായി നിർമ്മിച്ച എം.എ. ഷാജഹാൻ, യുവ സംരംഭക കർഷക അവാർഡ് ജേതാവ് കെ.എം. അഷറഫ്, കുരുത്തോല കലാകാരൻ സുബ്രഹ്മണ്യൻ പുത്തൻചിറ എന്നിവരെ ആദരിച്ചു. മോട്ടിവേഷൽ സ്പീക്കർ ഡോ. ടി.എം. മൻസൂർ അലി മുഖ്യാതിഥിയായിരുന്നു.
സംഘാടക സമിതി കൺവീനർ അഡ്വ. വി.എസ്. അരുൺരാജ്, എസ്.എൻ.ഡി എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ സി.കെ. യുധി മാസ്റ്റർ, പി.ജി. വിജയൻ മാസ്റ്റർ, വാസന്തി സുബ്രഹ്മണ്യൻ, പത്മിനി ഗോപിനാഥ്, സിന്ദു ടീച്ചർ, ഷൈല പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.