1

കലാമണ്ഡലം കൂത്തമ്പലത്തിൽ അരങ്ങേറിയ ശ്രീരാമ പട്ടാഭിഷേകം കഥകളി.

ചെറുതുരുത്തി: രാമായണ മാസാചരണത്തോടനുബന്ധിച്ച് വ്യത്യസ്തതയാർന്ന ഒരു പരിപാടിയ്ക്കാണ് കേരള കലാമണ്ഡലം സാക്ഷ്യം വഹിച്ചത്. കലാമണ്ഡലം കലാകാരൻമാരുടെ നേതൃത്വത്തിൽ ശ്രീരാമ പട്ടാഭിഷേകം കഥകളിയാണ് അരങ്ങേറിയത്. വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് തിരിച്ചെത്തേണ്ട ശ്രീരാമാദികളെ കാണാഞ്ഞ് അഗ്‌നിപ്രവേശനത്തിനൊരുങ്ങുന്ന ഭരതനും രാവണനെ വധിച്ച് സീത അഗ്‌നിശുദ്ധി വരുത്തുന്ന സീതാരാമ സംഗമവും പുഷ്പകവിമാനം കൊണ്ടുവന്ന് ലക്ഷമണനേയും വിഭീഷണനേയും സുഗ്രീവനേയും ഹനുമാനേയും കൂട്ടി അയോദ്ധ്യയിലേക്ക് യാത്രയാകുന്നതും വാദ്യഘോഷങ്ങളോടെ രാജകീയ പ്രൗഢിയിൽ സീതാരാമ അനുജൻമാർക്കൊപ്പം വന്നെത്തുന്നതും അഭിഷേകം ചെയ്യുകയും ചെയ്യുന്ന രംഗങ്ങളുമെല്ലാം വേറിട്ട ഒരു അനുഭവക്കാഴ്ചയായി മാറി. നൂറിലേറെ വർഷങ്ങളുടെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിക്ക്. ശ്രീരാമനായി കലാമണ്ഡലം പ്രദീപും ഹനുമാനായി കലാ: ഹരി ആർ.നായരും സീതയായി കലാ: അനിൽകുമാറും അരങ്ങിലെത്തി.