cochin
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രിസപ്തതി വിളംബര ചടങ്ങിന്റെ ഉദ്ഘാടന ചടങ്ങിൽ വടക്കുന്നാഥ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കുന്നു.

തൃശൂർ: വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ നടുവിലാലിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രിസപ്തതി വിളംബരം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ബോർഡ് അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ, ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, ദേവസ്വം സെക്രട്ടറി പി.ഡി. ശോഭ, മേയർ എം.കെ. വർഗീസ്, സിറ്റി പൊലിസ് കമ്മിഷണർ ആർ. ആദിത്യ, തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, കിഴക്കൂട്ട് അനിയൻ മാരാർ, കൗൺസിലർ പൂർണിമ സുരേഷ്, ക്ഷേത്ര ദർശനം മാസിക മുഖ്യപത്രാധിപർ പ്രൊഫ. കെ.വി. രാമകൃഷ്ണൻ, സുന്ദർ മേനോൻ, വടക്കുംപാട്ട് നാരായണൻ, പാറമേക്കാവ് ദേവസ്വം സെക്ര ട്ടറി വി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയൻ, വടക്കുന്നാഥൻ സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, സി.ഡി.ഇ.ഒ. സെക്രട്ടറി പി.വി. സജീവൻ, ജയഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.