ചാലക്കുടി: വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് ചാലക്കുടിയിൽ 13 കെ.എസ്.ആർ.ടി.സി ബസുകൾ ഡിപ്പോയിൽ നിന്നും സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. പത്ത് ഓർഡിനറി, രണ്ട് ലോ ഫ്‌ളോർ, ഒരു സൂപ്പർ ഫാസ്റ്റ് എന്നിവയാണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടത്. പ്രളയത്തിലും വെള്ളം കയറാത്തിടമാണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട്. പ്രളയത്തിൽ ഡിപ്പോയിലേക്ക് വലിയ അളവിൽ വെള്ളം കയറി നിരവധി ബസുകൾക്ക് നാശം സംഭവിച്ചിരുന്നു. ചെറിയ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള ബസുകളാണ് താത്കാലികമായി മാറ്റിയിട്ടത്.